നവകേരള സദസ് : ആവേശമുണര്‍ത്തി നീലേശ്വരത്ത് വിളംബര ജാഥ

google news
dsh

കാസർകോട് :  നവകേരള സദസ്സിന്റെപ്രചാരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭാതല സംഘാടകസമിതി നടത്തിയ  വിളംബര ജാഥയില്‍ വന്‍ ജനപങ്കാളിത്തം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്റില്‍ സമാപിച്ചു. മുത്തുക്കുടകളും  സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ജാഥാംഗങ്ങള്‍ നടന്നുനീങ്ങിയത്. സമാപനയോഗംനഗരസഭാ ചെയര്‍പേഴ്‌സണ്‍ടി.വി.ശാന്ത  ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.രവീന്ദ്രന്‍, പി.വിജയകുമാര്‍, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, റസാഖ് പുഴക്കര, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ഡോ.എന്‍.പി.വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ സ്വാഗതവും നഗരസഭാ സൂപ്രണ്ട് സുധീര്‍ തെക്കടവന്‍ നന്ദിയും പറഞ്ഞു.  

സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍,മുനിസിപ്പല്‍തല സംഘാടക സമിതി അംഗങ്ങള്‍,സി.ഡി.എസ് - എ.ഡി.എസ്  പ്രതിനിധികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,അങ്കണ്‍വാടി ജീവനക്കാര്‍,ആശാവര്‍ക്കര്‍മാര്‍, ക്ലബ്ബ് - സന്നദ്ധ സംഘടനാംഗങ്ങള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ജാഥയില്‍ അണിനിരന്നു. സദസ്സിന്റെ പ്രചരണത്തിന്റെ ഭാഗമായി നഗരസഭയില്‍ പോസ്റ്റര്‍ പ്രചരണം,തെരുവോര ചിത്രരചന, കൂട്ടയോട്ടം, ഫ്‌ളാഷ് മോബ്തുടങ്ങിയ പരിപാടികള്‍ നടത്തിയിരുന്നു.

Tags