കാസർ​ഗോഡ് ജില്ലയിൽ നവകേരളം വികസന ക്ഷേമ പഠന പരിപാടിക്ക് തുടക്കമായി

KANAYI KUNHIRAMAN

കാസർ​ഗോഡ് :നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ അതിയാമ്പൂരിലെ വസതിയിൽ നിന്നാണ് ആദ്യ പ്രതികരണങ്ങൾ സ്വീകരിച്ചത്. ജില്ലാ കളക്ടർ കെ. ഇമ്പശേഖരന്റെ സാന്നിധ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ പ്രതികരണങ്ങൾ രേഖപ്പെടുത്തി. പഠന പരിപാടിയുടെ ഭാഗമായി മലബാർ മേഖലയിലൊരു ഫൈൻ ആർട്സ് കോളേജ് അനുവദിക്കണമെന്ന നിർദേശം കാനായി കുഞ്ഞിരാമൻ മുന്നോട്ടുവച്ചു. കുട്ടികളിൽ ശില്പകലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഇടപെടലുകൾ  നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും ഇത്തരം പ്രവർത്തനങ്ങൾ വഴി അത് സാധ്യമാകട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങളിൽ ഉടൻ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷൻ വി.വി രമേശൻ, വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, വ്യവസായ വകുപ്പ് ജനറൽ മാനേജർ കെ.സജിത് കുമാർ, ജില്ലാ നിർവഹണ സമിതി അംഗം കെ.അനിൽ കുമാർ, എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ സാമൂഹിക പ്രവർത്തകൻ എ. പ്രസേനൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

tRootC1469263">

'ജനകീയ സർക്കാർ ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്'. നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം -വികസന ക്ഷേമ പഠന പരിപാടിയുടെ തൃകരിപ്പൂർ നിയോജകമണ്ഡലം തല ഉദ്ഘാടനം പ്രശസ്ത നിരൂപകൻ ഇ.പി രാജഗോപാലൻ മാസ്റ്ററുടെ വീട്ടിൽ പ്രതികരണങ്ങൾ സ്വീകരിച്ച് നടന്നു. തൃകരിപ്പൂർ നിയോജകമണ്ഡലം ചാർജ് ഓഫീസർ കെ.വി സുധാകരൻ, നിർവഹണ സമിതി അംഗങ്ങളായ കെ.ഭാസ്‌കരൻ വാർഡ് മെമ്പർ സി.എച്ച് സന്തോഷ് മാസ്റ്റർ, ഗംഗാധരൻ, കർമ്മസേന അംഗങ്ങളായ ഹർഷ, ശ്രരശ്മി എന്നിവർ പങ്കെടുത്തു. എം രാജഗോപാലൻ എം.എൽ.എ യുടെ കയ്യൂരിലെ വീട്ടിൽ സന്ദർശനം നടത്തി അഭിപ്രായം സ്വീകരിച്ചു, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി.പി മുഹമ്മദ് റാഫി, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.വി  ബാലകൃഷ്ണൻ മാസ്റ്റർ പൂരക്കളി ഫോക്ലോർ പണ്ഡിതൻ പി.പി മാധവപണിക്കർ, യുവ കവി രഞ്ജിത്ത്, കയ്യൂർ ചീമേനി പ്രസിഡന്റ് എം.പി.വി ജാനകി, തുടങ്ങിയവരുടെ വീടുളും സന്ദർശിച്ചു. പ്രതികരങ്ങൾ സ്വീകരിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ വെള്ളിക്കോത്ത് ചരിത്രകാരൻ ഡോ. സി.ബാലന്റെ വീട് സന്ദർശിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ നേതൃത്വം നൽകി.

കാസർകോട് മണ്ഡലത്തിൽ അഡ്വ സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ അണങ്കൂരിലെ വസതിയിൽ ടീമംഗങ്ങൾ സന്ദർശനം നടത്തി. നിയോജകമണ്ഡലം ചുമതലയുള്ള മഞ്ചേശ്വരം താലൂക്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എ.രവീന്ദ്ര, പഞ്ചായത്ത് തല നിർവഹണ സമിതിയംഗങ്ങളായ ടി.വി വിനോദ് കുമാർ മത്തായി മാസ്റ്റർ മുനിസിപ്പാലിറ്റി ചുമതലയുള്ള മണികണ്ഠൻ കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി.

ഉദുമ മണ്ഡലത്തിൽ ദേലംപാടി പഞ്ചായത്തിൽ മുൻ ഡി.എം.ഒ പി.ജനാർദ്ദനയുടെ വീട് സന്ദർശിച്ചു. നിർവ്വഹണ സമിതി അംഗങ്ങളായ എച്ച്.കൃഷ്ണ, ഹരീഷ് അഡൂർ, പഞ്ചയത്ത് സെക്രട്ടറി ജയൻ ഡി നായർ, പഞ്ചായത്ത് ചാർജ്ജ് ഓഫീസർ എച്ച്. ഹംസ,  എന്നിവർ പങ്കെടുത്തു.

മഞ്ചേശ്വരം മണ്ഡലത്തിൽ പൈവളിഗെയിലെ അബ്ദുൽ റസാഖിന്റ വീട് സന്ദർശിച്ചു. സഹകരണ വകുപ്പ് അസി.രജിസ്ട്രാർ കെ. നാഗേഷ് നേതൃത്വം നൽകി.

ജനങ്ങളിലേക്ക് നേരിട്ടെത്തി, അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ച്, വികസന സംവാദങ്ങളിൽ അവരെ പങ്കാളികളാക്കി, അതുവഴി നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന പദ്ധതിയാണ്  നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി. സംസ്ഥാന സാമൂഹ്യ സന്നദ്ധസേനാംഗങ്ങളായ  സന്നദ്ധപ്രവർത്തകർ ഓരോ വാർഡിലുമുള്ള വീടുകൾ, ഫ്ളാറ്റുകൾ, മറ്റ് താമസസ്ഥലങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകൾ, ബസ്, ഓട്ടോ,ടാക്സി സ്റ്റാൻഡുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധയിടങ്ങളിൽ സന്ദർശനം നടത്തി പഠന റിപ്പോർട്ട് തയ്യാറാക്കും.

ഓരോ വാർഡിലും നാല് സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിക്കുന്നത്. പ്രതിഫലം കൂടാതെ പ്രവർത്തിക്കുന്ന ഇവർക്ക് അംഗീകാരസൂചകമായി അനുമോദന പത്രം നൽകും. പ്രദേശിക വികസനാവശ്യങ്ങൾ, നിലവിലുള്ള പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ, സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സാമൂഹ്യജീവിതത്തിലെ വിവിധ പ്രശ്നങ്ങളെയും പ്രതിപാദിക്കും. 2026 മാർച്ച് മാസം 31 ാം തീയതിയോടെ പഠന റിപ്പോർട്ട് പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കാൻ സാധിക്കും വിധമാണ്  പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും നൽകാൻ ഈ പഠനപരിപാടിയ്ക്ക് സാധിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിക്കിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കുചേരാനും നാട്ടിലെ ഓരോ പൗരനും അവസരം നൽകാനും ഇതിലൂടെ കഴിയും.

Tags