നവകേരള സദസ്സ്; അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യാന്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കി കാസർകോട് ജില്ലാ ഭരണ സംവിധാനം

കാസർകോട് :നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കി ജില്ലാ ഭരണ സംവിധാനം. 32 ലോഗിനുകളിലായി 64 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് അപേലോഡ് ചെയ്ത് വകുപ്പുകള്‍ക്ക് നല്‍കുക എന്നതാണ് ഇവര്‍ ചെയ്തുവരുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പി.ആര്‍ ചേമ്പറില്‍ അപ് ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കളക്ടറേറ്റിലെ വിവിധ സെക്ഷനുകളിലും സ്‌കാനിങ്ങും മറ്റ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
13 സ്‌കാനറുകളാണ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും. പരമാവധി മൂന്ന് ദിവസത്തിനകം അപ്‌ലോഡിങ് പൂര്‍ത്തിയാക്കാനുള്ള സക്രിയമായ നടപടികള്‍ നടന്നു വരികയാണ്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം കെ. നവീന്‍ബാബു എന്നിവര്‍ അപ് ലോഡിങ് നടക്കുന്ന പി.ആര്‍ ചേമ്പര്‍ സന്ദര്‍ശിച്ചു. ഒരു അപേക്ഷപോലും നഷ്ടപെടാതെ കൃത്യമായി വേഗത്തില്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അപേക്ഷകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍തന്നെ അപേക്ഷകന് മൊബൈലില്‍ സന്ദേശം ലഭിക്കും. സ്‌കാന്‍ ചെയ്യുന്ന അപേക്ഷകള്‍ വിവിധ വകുപ്പുകള്‍ക്ക് ലഭിക്കും. തുടര്‍നടപടികള്‍ വകുപ്പുകള്‍ സ്വീകരിച്ച് നടപടികള്‍ അപ്‌ഡേറ്റ് ചെയ്യും. അപേക്ഷകന് ലഭിച്ച ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് www.navakeralasadass.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷയുടെ സ്ഥിതി വിവരങ്ങള്‍ അറിയാന്‍ സാധിക്കും.