നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
കാസർഗോഡ് : നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിനു കീഴിലെ മഞ്ചേശ്വരം, മംഗൽപാടി, കുമ്പള, പുത്തിഗെ എന്നി പഞ്ചായത്തുകളിലെ കർമസേന വളണ്ടിയർമാർക്കുള്ള പരിശീലനപരിപാടി കുമ്പളയിലെ കുടുംബശ്രീ കൊറഗ സ്പെഷ്യൽ പ്രോജക്ട് ഓഫീസിൽ നടന്നു.
tRootC1469263">മഞ്ചേശ്വരം നിയോജക മണ്ഡലം ചുമതലയുള്ള കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം നിയോജക മണ്ഡലം ചുമതലയുള്ള നവകേരളം റിസോഴ്സ് പേഴ്സൺ സി രാജാറാമ, കില തീമാറ്റിക് എക്സ്പെർട്ട് എ അനില എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.നാഗേഷ്, പഞ്ചായത്ത് തല നിർവഹണ സമിതി ചാർജ് ഓഫീസർമാരായ വി.വി ഷിജി, ജോസ് കുടുംബശ്രീ എ.ഡി.എം.സി കിഷോർ കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ടി ജിതിൻ എന്നിവർ സംസാരിച്ചു. അറുപതോളം കർമസേന അംഗങ്ങൾ പരിശീലനത്തിൽ പങ്കാളികളായി.
.jpg)


