എന്റെ കേരളം പ്രദർശന വിപണന മേള; അനുഭവിച്ചറിയാം വികസനവഴികളും സേവനങ്ങളും

My Kerala Exhibition and Marketing Fair; Experience development opportunities and services
My Kerala Exhibition and Marketing Fair; Experience development opportunities and services

കാസർകോഡ് : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ഏകോപനത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള സർക്കാറിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതത്തിനുള്ള അവസരമാകും. കിഫ്ബിയുടെ സഹകരണത്തോടെ മേളയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.  ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, ടൂറിസം വകുപ്പ്, കെ.എസ്.എഫ്.ഡി.സി മിനി തിയേറ്റർ, കൃഷി വകുപ്പ്, സ്റ്റാർട്ട് അപ് മിഷൻ, കിഫ്ബി, കായിക വകുപ്പ് എന്നീ ഏഴ് പവലിയനുകളും 151 സർക്കാർ സ്റ്റാളുകളും 47 സ്റ്റാളുകളുമായി 199 സ്റ്റാളുകളുമാണ് ഒരുക്കിയിരിക്കുന്നത്.

tRootC1469263">

 മേളയുടെ ഭാഗമായി 73,923 സ്‌ക്വയർ ഫീറ്റിൽ വിപുലമായ പന്തലാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിൽ 45,940 സ്‌ക്വയർ ഫീറ്റ് ഭാഗം എയർ കണ്ടീഷൻഡ് ആയിരിക്കും. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവിധതരത്തിലുള്ള പ്രദർശന പവലിയനുകളും സജ്ജീകരിക്കുന്നത്. കാർഷിക പ്രദർശനത്തിനും ഡോഗ് ഷോയ്ക്കും വേണ്ടി 6,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലുള്ള നോൺ എ.സി പന്തലുകൾ സജ്ജമാക്കും. കൂടാതെ 8,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ വലിയ വേദിയും ഒരുക്കും. മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഫുഡ് കോട്ടിന് 10,000 സ്‌ക്വയർ ഫീറ്റ് സ്ഥലമുണ്ട്. 1610 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത ബയോ ടോയ്‌ലറ്റ്, കൂടാതെ കുട്ടികൾക്ക് വേണ്ടി പ്രത്യേക ചിൽഡ്രൻസ് സോണും ഒരുങ്ങും. 

ഐ.പി.ആർ.ഡി തീം പവലിയൻ, കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ, പുസ്തകമേള, ഹരിത കേരള മിഷന്റെ ഇൻസ്റ്റലേഷനുകൾ, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്‌പോർട്സ് വകുപ്പുകളുടെ പ്രദർശനങ്ങൾ, കെ.എസ്.എഫ്.ഡി.സി.യുടെ മിനി തിയറ്റർ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ ആകർഷകമായ സ്റ്റാളുകൾ തുടങ്ങിയവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.  
 

Tags