മുരിങ്ങ ഇനി നഗരസഭാ വൃക്ഷം; ' സമ്പന്ന', ' ചിറക്', പൈതൃക ഇടനാഴി ; നവീന പദ്ധതികളുമായി നീലേശ്വരം ബജറ്റ്
കാസർഗോട് :മുരിങ്ങയെ നഗരസഭയുടെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ച് നീലേശ്വരം ന?ഗരസഭാ ബജറ്റ്. നഗരസഭയുടെ ഹരിതസമൃദ്ധിയും ജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് മുരിങ്ങയെ നഗരസഭയുടെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഓരോ വീടുകളിലും മൂന്ന് മുരിങ്ങത്തൈകൾ വീതം വെച്ചുപിടിപ്പിക്കുന്ന 'മുറ്റത്ത് മൂന്ന് മുരിങ്ങ' എന്ന പദ്ധതിക്ക് തുടക്കം കുറിക്കും. കേവലം കൃഷി എന്നതിലുപരി പിലിക്കോട്, പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ മുരിങ്ങയെ അടിസ്ഥാനമാക്കിയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രാദേശിക വിപണി മുതൽ ആഗോള വിപണി വരെ എത്തിക്കുന്ന ഒരു സമഗ്ര ചെറുകിട വ്യവസായ ശൃംഖലയാണ് നഗരസഭ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
tRootC1469263">സാമ്പത്തിക മേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 'സമ്പന്ന' (SAMPANNA) എന്ന പദ്ധതിയും ബജറ്റിലുണ്ട്. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് ഓഹരി വിപണിയിൽ ആവശ്യമായ വൈദഗ്ദ്ധ്യം നൽകി അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ നീലേശ്വരത്തിന്റെ വികസനത്തിനായി വൻകിട നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കാൻ പ്രത്യേക നിക്ഷേപ സംഗമവും നഗരസഭ സംഘടിപ്പിക്കും.
വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലും വലിയ മാറ്റങ്ങൾക്കാണ് ബജറ്റ് വഴിയൊരുക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന 'ചിറക്' എന്ന മെന്ററിംഗ് പദ്ധതിയും പട്ടികജാതി മേഖലയിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മുഖത്തെഴുത്ത് ശില്പശാലയും ഇതിന്റെ ഭാഗമാണ്. വിനോദസഞ്ചാരികൾക്ക് നീലേശ്വരത്തിന്റെ തനതായ പൈതൃകവും അനുഷ്ഠാനകലകളും നേരിട്ടറിയാൻ സഹായിക്കുന്ന പൈതൃക ഇടനാഴിയും ബജറ്റിലെ പ്രധാന ആകർഷണമാണ്.
.jpg)


