വികസന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ വരും തലമുറയെക്കൂടി പരിഗണിക്കണം : രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

rajmohan unnithan

കാസർ​ഗോട് :ഒരു ജില്ലയുടെ വികസനത്തിനുള്ള ആശയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുമ്പോൾ വരുംതലമുറയെക്കൂടി പരിഗണിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ജില്ലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലകൾ ആരോഗ്യവും വിദ്യാഭ്യാസവുമാണ്. ഈ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ വേണം. ജില്ലയിലെ എല്ലാ ആശുപത്രികളും റഫറൽ ആശുപത്രികളാണ്, ഇതിൽ മാറ്റം വരണം. ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും തുറമുഖ വികസനത്തിന് നടപടികൾ സ്വീകരിക്കുകയും വേണം.  

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും ഏജൻസികളുടെയും ഫണ്ടുകളും സി.എസ്.ആർ ഫണ്ടുകളുമെല്ലാം വിനിയോഗിച്ച് കാസർകോടിന്റെ പിന്നാക്കാവസ്ഥ മാറ്റണം. വികസന പ്രക്രിയ ഒരു സർക്കാർ ആരംഭിച്ചാൽ തുടർന്ന് വരുന്ന സർക്കാർ ആ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വികസന രംഗത്ത് കാലോചിതമായ പരിഷ്‌കാരം വരുത്താൻ തയാറാകണം. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പാക്കേജ് വേണം. കാസർകോട് പാക്കേജിനുള്ള തുക വർധിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Tags