കാലവർഷം : കാസർകോട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന നാല് ക്യാമ്പുകൾ പിരിച്ചു വിട്ടു നിലവിൽ നാല് ക്യാമ്പുകൾ പ്രവർത്തിക്കുന്നു

Heavy rains; low-lying areas in Kolkata flooded

കാസർകോട്  : കാസർകോട് ജില്ലയിൽ വെള്ളപ്പൊക്കവും ഉരുൾപെട്ടലും ഉണ്ടായതിനെ തുടർന്ന് രണ്ട് താലൂക്കുകളിലായി പ്രവർത്തിച്ചിരുന്ന എട്ട് ക്യാമ്പുകളിൽ നാല് ക്യാമ്പുകൾ പിരിച്ചു വിട്ടു. വെള്ളരിക്കുണ്ട് താലൂക്കിലാണ് നിലവിലെ നാല് ക്യാമ്പുകളും  പ്രവർത്തിക്കുന്നത്. നിലവിൽ ഈ ക്യാമ്പുകളിൽ എല്ലാം ആയി 43  കുടുംബങ്ങളിലെ 155 പേർ ഉണ്ട്. 68  പുരുഷന്മാരും 64  സ്ത്രീകളും 23 കുട്ടികളും 13 മുതിർന്ന പൗരൻമാരും ഒരു ഭിന്നശേഷിയുള്ള വ്യക്തിയും ഇതിൽപ്പെടുന്നു. പാലാവയൽ, കള്ളാർ വില്ലേജുകളിലാണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 

ഹോസ്ദുർഗ്ഗ് താലൂക്കിൽ പ്രവർത്തിച്ചിരുന്ന ചാത്തമത്ത് അമ്പലത്തിലെ ഓഡിറ്റോറിയം, ക്ലായിക്കോട് നായനാർ മന്ദിരം, ജി.എൽ.പി.എസ് വെള്ളാട്ട്,  വെള്ളരിക്കുണ്ട് താലൂക്കിലെ   ദേശസേവനി വായനശാല ക്യാമ്പുകളാണ് പിരിച്ചു വിട്ടത്. നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിലെ തയ്യേനി ഗവൺമെന്റ് ഹൈസ്‌കൂൾ, ചുള്ളിക്കര എൽ.പി സ്‌കൂൾ,  മുനയംകുന്നിലെ രണ്ട് വീടുകൾ, പാലാവയൽ വില്ലേജിലെ ഒരു വീട്, എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
 

Tags