ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ കാസർകോട് ജില്ലയിൽ സംഘടിപ്പിച്ചു


കാസർകോട് : ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി 2025 ഏപ്രിൽ 11-ന് സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.
സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. കാസറഗോഡ് ജില്ലയിൽ മടക്കര ഹാർബർ, കൊട്ടോടി ടൌൺ എന്നിവിടങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ജി. എഫ്.വി.എ ച്ച്.എസ്.എസ് ചെറുവത്തൂരിൽ സ്ഥാപിച്ച സൈറണുകളിലൂടെ ഏപ്രിൽ 11-ന് രാവിലെ 8.30 നും 9 .30 നും ഇടയിൽ മോക്ക്ഡ്രില്ലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശം നൽകി.