മഞ്ചേശ്വരം ഹാർബറിലെ നവീകരണത്തിന് 54 കോടിയുടെ പദ്ധതികൾ; മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ

AbdulGhafoor

കാസർ​ഗോട് : മഞ്ചേശ്വരം ഹാർബറിലെ നവീകരണത്തിന് 54 കോടിയുടെ പദ്ധതികൾക്ക് ഈയാഴ്ച ടെൻഡർ നടപടികൾ പൂർത്തിയാകുമെന്ന് മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഡ്രഡ്ജിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ ഭാഗമായി സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമ പദ്ധതിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.  മഞ്ചേശ്വരം തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനായി നടത്തുന്നതിനായി 39 കോടി രൂപയുടെ പ്രൊപ്പോസൽ തയ്യാറായിട്ടുണ്ട്. ഹാർബറിൽ അനിവാര്യമായ പാലവും ചെറു ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിലുള്ള ബോട്ട് ലോ ലെവൽ ജെട്ടി ഉൾപ്പെടെ ഉള്ള പദ്ധതികളാണ് നടപ്പിലാക്കുക.  മൂന്നുമാസത്തിനകം പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

മഞ്ചേശ്വരം ഹാർബർ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇർഫാന ഇക്ബാൽ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജമീല സിദ്ദിക്ക്, നാഗേഷ് എൻ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എം.കെ അബ്ദുൾ റഹ്‌മാൻ ഹാജി, മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സുമയ്യ റഫീക്ക്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മെമ്പർ രത്നാകരൻ, ഹാർബർ എഞ്ചിനീയർ ചീഫ് എഞ്ചിനീയർ ഗായ കെ.സി.വൈ, മത്സ്യഫെഡ് ജില്ലാ മാനേജർ ഷരീഫ് കെ.എച്ച്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.എ മൂസ, ഡി.എം.കെ മുഹമ്മദ്, കെ.ആർ ജയാനന്ദ , രാമകൃഷ്ണ കടമ്പാർ, മണികണ്ഠറായി, രാഘവ ചേരൽ, കെ.പി മുനീർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ അബ്ദുൾ കരീം, കെ.കെ ബാബു, കാറ്റാടി കുമാരൻ, കെ.പി ശശികുമാർ എന്നിവർ പങ്കെടുത്തു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോൾഡൻ അബ്ദുറഹ്‌മാൻ സ്വാഗതവും ഫിഷറീസ് ജോയിന്റ് ഡയറക്ടർ സജി എം.രാജേഷ് നന്ദിയും പറഞ്ഞു. 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴി സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമമായി വികസിപ്പിക്കുന്ന ഷിറിയ, ബങ്കര മഞ്ചേശ്വരം പദ്ധതി ഘടകങ്ങളുടെ വിതരണവും ഒ.ബി.എം റിപ്പയർ സെന്ററിന്റെ പ്രവർത്തനോദ്ഘാടനവും ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌കുകൾ, മൊബൈൽ ഫിഷ് പ്രോസസ്സിംഗ് കിയോസ്‌ക് എന്നിവയുടെ വിതരണവും ഒ.ബി.എം റിപ്പയർ സെന്റർ പ്രവർത്തനവും ആരംഭിച്ചത്. ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. 

കേന്ദ്ര വിഹിതമായ 3.73 കോടിയും സംസ്ഥാന വിഹിതമായ 3.31 കോടിയും ഉൾപ്പെടെ ആകെ 7.04 കോടി രൂപ ചെലവഴിച്ചാണ് ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളിൽ ഈ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി ഫെസിലിറ്റി സെന്റർ, കോൾഡ് സ്റ്റോറേജ്, മത്സ്യത്തൊഴിലാളി വനിതകൾക്കായി മൊബൈൽ സീഫുഡ് കഫറ്റേരിയ, കോസ്റ്റൽ ബയോ ഷീൽഡിംഗ്, കൃത്രിമ പാര് നിക്ഷേപം, ഐസ് ബോക്‌സ് വിതരണം, ഹൊസബട്ടു ഫിഷ് ലാന്റിംഗ് സെന്ററിൽ പബ്ലിക് ടോയ്‌ലെറ്റ് നിർമ്മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും. സംസ്ഥാനത്ത് ആകെ 61.06 കോടി രൂപ ചെലവിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് മത്സ്യഗ്രാമങ്ങളിൽ ഒന്നാണ് ഷിറിയ.

Tags