വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതില്‍ ഐ.ടി.ഐ പോലുള്ള സ്ഥാപനങ്ങള്‍ മുന്‍പന്തിയില്‍: തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി


കാസർകോട് : ഇന്നത്തെ ലോകത്ത്, കരിയര്‍ മാത്രമല്ല, നമ്മുടെ രാഷ്ട്രവും കെട്ടിപ്പടുക്കുന്നതില്‍ സാങ്കേതിക വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു പിലിക്കോട് ഗവണ്‍മെന്റ് ഐടിഐ കെട്ടിടത്തിന് കരപ്പാത്ത് മൈതാനത്ത് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായങ്ങളുടെ നട്ടെല്ലും നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനുമായ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതില്‍ ഐടിഐ പോലുള്ള സ്ഥാപനങ്ങള്‍ മുന്‍പന്തിയിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഐടിഐ പരിശീലനം വിദ്യാര്‍ത്ഥിക്ക് സാങ്കേതിക വൈദഗ്ധ്യം മാത്രമല്ല, അച്ചടക്കം, പ്രശ്നപരിഹാര കഴിവുകള്‍, ശക്തമായ തൊഴില്‍ നൈതികത - ആധുനിക ജോലിസ്ഥലത്ത് ഒഴിച്ചുകൂടാനാവാത്ത ഗുണങ്ങള്‍ എന്നിവയും നല്‍കുന്നു. സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഈ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വയം വികസിക്കുന്നത് വിജയത്തിന് നിര്‍ണായകമാകും. ആജീവനാന്ത പഠനം ഈ യുഗത്തിന്റെ മന്ത്രമാണ്, മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സി.കെ ഹരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വിവി സുലോചന, പഞ്ചായത്ത് അംഗം കെ.അഭിജിത്ത്, കണ്ണൂര്‍ ഉത്തരമേഖലാ കേന്ദ്രം വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.വാസുദേവന്‍, കോഴിക്കോട് ട്രെയ്‌നിങ് ഇന്‍സ്‌പെക്ടര്‍ എന്‍.സന്തോഷ് കുമാര്‍, കാസര്‍കോട് നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സിന്ധുപോള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. കുഞ്ഞിക്കണ്ണന്‍, എംപി മനോഹരന്‍, രവീന്ദ്രന്‍ മാണിയാട്ട്, ടി.സി.എ റഹ്‌മാന്‍, എം. ഭാസ്‌ക്കരന്‍, കുരിയാക്കോസ് പ്ലാപ്പറമ്പില്‍, കെ.എം ബാലകൃഷ്ണന്‍, കരീം ചന്ദേര, രവി കുളങ്ങര, പി.പി ഗോവിന്ദന്‍, റസാഖ് പുഴക്കര, സണ്ണി അരമന, വി.വി കൃഷ്ണന്‍, രതീഷ് പുതിയേടത്ത്, കെ.കെ മദനഗോപാലന്‍, ടി. വിജയന്‍, എം.വി സുധീഷ്, വി.രോഹിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി സ്വാഗതവും പിലിക്കോട് ഗവ:ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ന്നദിയും പറഞ്ഞു.