സർക്കാർ നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി വി.ശിവൻകുട്ടി
കാസർഗോട് : കാടങ്കോട് ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ബഹുനില കെട്ടിടം നാടിന് സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ 1.48 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.
tRootC1469263">വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും ആധുനിക സംവിധാനങ്ങൾ ഒരുക്കിയും പൊതുവിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്നും ഇത്തരം വികസന മുന്നേറ്റങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ പ്രദീഷ്, എ.പി മുഹമ്മദലി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ടി. നാരായണൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മിനിമോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ മുട്ടത്ത്, കൃഷ്ണൻ പത്താനത്ത്, സി.കെ സമീറ, പി.ടി.എ പ്രസിഡന്റ് ടി.വി റിയാസ്, എസ്.എം.സി ചെയർമാൻ ഡി.എം പ്രസാദ്, വൈസ് ചെയർമാൻ എ.വി അശോകൻ, എം.പി.ടി.എ പ്രസിഡന്റ് പി.പി സിന്ധു, പി.ടി.എ വൈസ് പ്രസിഡന്റ് എം.പി രാജേഷ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി ശ്രീജ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ എസ് രാജേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.എസ് അനിൽകുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ കെ.ദിവാകരൻ സ്വാഗതവും സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ഹേമലത നന്ദിയും പറഞ്ഞു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ സി.ആഷിഖ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
.jpg)


