ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ നവീകരിച്ച കാസർകോട് മേഖല ഓഫീസ് ആഗസ്ത് 10ന് മന്ത്രി എൻ.ഷംസുദ്ദീൻ നാടിന് സമർപ്പിക്കും

Shamsudheen minister

കാസർ​ഗോട് :കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡിന്റെ നവീകരിച്ച കാസർകോട് മേഖല ഓഫീസിന്റെ ഉദ്ഘാടനം ആഗസ്ത് 10 തിങ്കളാഴ്ച രാവിലെ ഒൻപതിന് കാസർകോട് കെ.പി ആർ.റാവു റോഡിലെ ബി.എസ്.എൻ.എൽ ടെലിഫോൺ ഭവനിൽ ന്യൂനപക്ഷക്ഷേമം പൊതു വിദ്യാഭ്യാസം ഹജ്ജ് വകുപ്പുമന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കും. കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥി ആയിരിക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോക്ടർ ഡി.സജിത്ത് ബാബു, എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ.ദേവീദാസ്, ടെലികോം ബി.എസ്.എൻ.എൽ കണ്ണൂർ ജനറൽ മാനേജർ ഭുവനേശ് കുമാർ യാദവ,് കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലീം, മുൻസിപ്പൽ കൗൺസിലർ രാമകൃഷ്ണ ഹൊള്ള തുടങ്ങിവർ സംസാരിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ജോയിന്റ് സെക്രട്ടറി എൻ.സൺദേവ് ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വിനോദ് കുമാർ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ ബി.ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.

Tags