പട്ടയ വിതരണം സർക്കാറിന്റെ പ്രധാന ഉത്തരവാദിത്തം: മന്ത്രി കെ.എം ഷാജി

PM Shri project; Minister KM Shaji changes stance,

കാസർ​ഗോട് : ഭൂമിയുടെ അനിശ്ചിതത്വത്തിൽ നിന്ന് ജനങ്ങളെ അതിന്റെ അവകാശബോധത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് സർക്കാറെന്നും ഒരു സർക്കാറിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ് പട്ടയ വിതരണമെന്നും ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. 

കാസർകോട് ജില്ലാതല പട്ടയമേള കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്റേത് എന്ന് ചേർത്ത് പിടിക്കുമ്പോൾ ലഭിക്കുന്ന അവകാശബോധവും പട്ടയം കൈപറ്റി ലഭിച്ച സ്ഥലത്തേക്ക് അർഹത ലഭിച്ചവർ കാലെടുത്ത് വെക്കുമ്പോൾ അവർക്ക് ലഭിക്കുന്ന അനുഭവവും സംതൃപ്തിയുമാണ് അതിന്റെ ഫലം. ഭവനപദ്ധതികളിൽ അപേക്ഷിക്കുന്ന അർഹരായവർ ഭൂമിയുടെ അവകാശം സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം പിൻതള്ളപ്പെടാറുണ്ട് പട്ടയമേളകൾ അത്തരം പ്രശ്‌നങ്ങൾക്ക് കൂടി പരിഹാരമാണ് .പട്ടയം ലഭിക്കുന്ന മണ്ണിൽ കൃഷി ചെയ്തും സ്വന്തമായി വീട് വെച്ചും സ്വസ്ഥമായി താമസിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.

Tags