ചെർക്കള സെൻട്രൽ സ്‌കൂളിന് പുതിയ സ്‌കൂൾ കെട്ടിടം അനുവദിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കും: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി

CHERKKALACENTRAL

കാസർ​ഗോട് : ചെർക്കള സെൻട്രൽ ജി.എച്ച്.എസ്.എസിന്റെ ഫിറ്റ്‌നസ് പരിശോധിച്ചു പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി കെ.എം ഷാജി പഞ്ഞു. ഇതിനായി അടുത്ത ബജറ്റിൽ തുക വകയിരുത്താമെന്നു മന്ത്രി ഉറപ്പു നൽകി.  ചെർക്കള സെൻട്രൽ ജി.എച്ച്.എസ്.എസ്സിൽ പുതുതായി നിർമ്മിച്ച എസ്.എസ്.കെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി എം.എൽ.എയ്ക്ക് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചർക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ ചെർക്കളം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജസ്‌ന മനാഫ്, പി.ബി ഷഫീക്, ചെങ്കള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷുക്കൂർ ചെർക്കളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസിഫ ജലീൽ, ചെങ്കള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സാഹിറ മജീദ്, ഹാരിസ് തായൽ  ഡി.ഡി.ഇ പി.വി റഫീക്ക്, എസ്.എസ്.കെ ഡി.പി.സി ഷൗക്കത്തലി അക്കാളത്ത് എന്നിവരും സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡന്റ് മുനീർ പി.ചെർക്കള സ്വാഗതവും  ഹെഡ്മിസ്‌ട്രെസ് സി.വി സുബൈദ നന്ദിയും പറഞ്ഞു.   എസ്.എസ്.കെ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Tags