എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും; മന്ത്രി സി.പി ജോൺ

Transport management committees will be formed at all depots; Minister C.P. John.


കാസർ​ഗോട് : ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദർശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോ നേരിടുന്ന പരിമിതികൾ ചോദിച്ചറിഞ്ഞു. 

കാഞ്ഞങ്ങാട് എ.ടി.ഒ കെ.സത്യനാഥൻ, സൂപ്രണ്ട് സരിത, സബ് ഡിപ്പോയിലെ ഉദ്യോഗസ്ഥരായ ടി.പി ഉത്തമൻ, എം.സന്തോഷ്, കെ. വി ലക്ഷ്മണൻ കെ.വി രാജൻ, വി. ബിശ്വാസ്, വിനോദ് , ജോസഫ്, പവിത്രൻ തുടങ്ങിയവർ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു.

Tags