കാസർഗോഡ് ജില്ലയിലെ മാതൃ-ശിശു ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിച്ചു; മന്ത്രി എ.കെ ശശീന്ദ്രൻ
കാസർഗോഡ് :കാഞ്ഞങ്ങാട് മാതൃ-ശിശു ആശുപത്രിക്ക് കൂടുതൽ തസ്തികകൾക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പ്രത്യേക അനുമതി നൽകിക്കൊണ്ടുള്ള സുപ്രധാന തീരുമാനം എടുത്തതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മടിക്കൈ- പൂത്തക്കാൽ ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">കേരളത്തിന്റെ ആരോഗ്യ മേഖല താഴെ തലം തൊട്ട് ഉന്നത തലത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വരെ ജനസൗഹൃദവും അത്യാധുനിക സൗകര്യങ്ങളോടും കൂടിയ കേന്ദ്രങ്ങൾ ആക്കി മാറ്റണം എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്. കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ആകെ ഫലമായി ആരോഗ്യ മേഖലയിൽ മാത്രമല്ല, മറ്റു പല മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. ഈ അംഗീകാരങ്ങൾ ആവേശപൂർവം വിലയിരുത്തുമെന്നും വിനയത്തോടെ ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുള്ള പ്രചോദനമായി ഉൾക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളും മികച്ചതായി. ഏറ്റവും ഒടുവിലത്തെ സബ് സെന്ററിന്റെ കെട്ടിടം മനോഹരമായി പൂർ പ്രതീക്ഷിച്ച് ആരോഗ്യ മേഖലയിൽ സമ്പൂർണത നേടിയ പഞ്ചായത്തായി മടിക്കൈ മാറിയതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി മുഖ്യതിഥിയായി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സി സനൂപ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മടിക്കൈ പൂത്തക്കൽ ഹെൽത്ത് സബ് സെന്ററിന്റെ പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവർത്തനമാണ്. ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാൻഡ് ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവർത്തി നടത്തിയത്. പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കരാർ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കാൻ സാധിച്ചതായി അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വിശ്രീലത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.സത്യ, ടി.രാജൻ, രമ പത്മനാഭൻ, മെമ്പർമാരായ ടി.രതീഷ്, എ.വേലായുധൻ, മുൻ പ്രസിഡന്റുമാരായ സി.പ്രഭാകരൻ, കെ.വി കുമാരൻ, എം.രാജൻ,പഞ്ചായത്ത് മുൻ അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണൻ, വി. നാരായണൻ മുണ്ടോട്ട്, പി.പി. രാജു, ഒ. കുഞ്ഞികൃഷ്ണൻ, നിർമ്മാണ കരാറുകാരൻ അഹമ്മദ് ഫറൂഖ് എന്നിവർ പങ്കെടുത്തു.
മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും, മടിക്കൈ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
.jpg)


