മഞ്ചേശ്വരത്ത് തിരയിൽപ്പെട്ട 18 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി

death


മഞ്ചേശ്വരം: കുണ്ടുകൊളക്കെ കടൽത്തീരത്ത് തിരമാലയിൽപ്പെട്ട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖ് – റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദ് (18) ആണ് മരിച്ചത്. ഹൊസബെട്ടു കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ സൈനുൽ ആബിദ് തിരയിൽപ്പെടുകയായിരുന്നു. കാണാതായ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 

Tags