തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2025 : കാസർഗോഡ് ജില്ലയിൽ ഇതുവരെ 3438 നാമനിർദേശ പത്രികകൾ സമർപ്പിച്ചു, 2710 സ്ഥാനാർത്ഥികൾ
കാസർഗോഡ് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 3438 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. 2710 സ്ഥാനാർത്ഥികളാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്നാണ് (നവംബർ 21). നവംബർ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
tRootC1469263">കാസർകോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ 12 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്കായി ഇതുവരെ 49 നാമനിർദേശ പത്രികകൾ ലഭിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 70, പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ 49, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ 33, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 24, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ 43, കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ 45 നാമനിർദേശ പത്രികകളും സമർപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ 164, നീലേശ്വരം നഗരസഭയിൽ 13, കാസർകോട് നഗരസഭയിൽ 68 നാമനിർദേശ പത്രികകളും ലഭിച്ചു.
.jpg)


