തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ബൂത്തുകളിലെ വീഡിയോ ചിത്രീകരണം അപേക്ഷ ഒൻപതിനകം നൽകണം
കാസർഗോഡ് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രശ്‌നബാധിത ബൂത്തുകൾ അല്ലാത്ത ബൂത്തുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കോ സ്ഥാനാർത്ഥികൾക്കോ പരാതികൾ ഉണ്ടെങ്കിൽ വീഡിയോ ചിത്രീകരണം നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച തുക അടച്ച് ഡിസംബർ ഒൻപതിന് ഉച്ചയ്ക്ക് രണ്ടുമണിക്കകം അപേക്ഷ നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കളക്ടർ ഈ വിവരം അറിയിച്ചത്. വോട്ടെടുപ്പ് വോട്ടെണ്ണൽ ദിവസങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടറെ നേരിട്ട് അറിയിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾ ഒരു പ്രതിനിധിയെ വീതം ചുമതലപ്പെടുത്തി അവരുടെ ഫോൺ നമ്പർ ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാക്കണമെന്നും കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. ക്രമസമാധാനം ഉറപ്പുവരുത്തി പ്രചാരണം നടത്തുന്നുവെന്ന് ഉറപ്പാക്കണം.
tRootC1469263">മത സൗഹാർദ്ദത്തിന് കോട്ടം വരുത്തുന്നതോ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതോ ആയ ഒരു പ്രവർത്തനവും നടത്തുന്നില്ല എന്ന് രാഷ്ട്രീയ കക്ഷികൾ ഉറപ്പാക്കണം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടർ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷ ആവശ്യമാണെങ്കിൽ ഡിസംബർ എട്ടിന് അഞ്ചുമണിക്കകം ജില്ലാ കലക്ടറെ അറിയിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും നടന്നു വരുന്ന കമ്മീഷനിങ് പ്രവർത്തനങ്ങളിൽ സഹകരിക്കണം. തെരഞ്ഞെടുപ്പുമായി സഹകരിക്കണമെന്നും നീതിപൂർവ്വം സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവരുടെയും സഹകരണം ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
.jpg)

