തദ്ദേശ തിരഞ്ഞെടുപ്പ് : തിരഞ്ഞെടുപ്പ് സഹായി ഇലക്ഷൻ ഗൈഡ്' പുറത്തിറക്കി
കാസർകോട് : 2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് സഹായി ഇലക്ഷൻ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ പ്രകാശനം ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ . എഡിഎം പി അഖിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ ഷൈനി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ, , ജില്ലാ ലോ ഓഫീസർ എസ് എൻ ശശികുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ , തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് , പിആർഡി അസിസ്റ്റൻറ് എഡിറ്റർ എ പി ദിൽന എന്നിവർ പങ്കെടുത്തു.
tRootC1469263">തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ, വോട്ടർ പട്ടിക സംബന്ധിച്ച വിശദാംശങ്ങൾ, ഹരിത പെരുമാറ്റച്ചട്ടം, എ ഐ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുള്ള നിരീക്ഷണം, ജില്ലാതല മോണിറ്ററിംഗ് സമിതി, ജില്ലാതല മീഡിയ റിലേഷൻസ് സമിതി, ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ്, വോട്ടെണ്ണൽ, വിതരണ, സ്വീകരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളും വിശദാംശങ്ങളും ഇലക്ഷൻ ഗൈഡിൽ ലഭിക്കും.
.jpg)

