തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : കാസർ​ഗോഡ് ജില്ലയിൽ സ്ഥാനാർത്ഥികളും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിലായി തുടങ്ങി

KASRKODELECTIONVOTE
KASRKODELECTIONVOTE

കാസർ​ഗോഡ് :സ്ഥാനാർത്ഥികളും ചിഹ്നവും വോട്ടിംഗ് യന്ത്രത്തിലായി തുടങ്ങി. സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഡിസംബർ 10ന് പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പിന് കൊണ്ടുപോകുന്നതിന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും. ഇവി.എം കമ്മീഷനിങ് നടത്തി. ഇന്നും (ഡിസംബർ ആറിനും) കമ്മീഷനിങ് തുടരും. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർക്കുന്ന പ്രവർത്തനമാണിത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. കമ്മീഷനിങ് സമയത്ത് ഇ.വി.എം മോക് പോൾ നടത്തി. അത് പ്രത്യേകമായി രേഖപ്പെടുത്തി. വരണാധികാരികളുടെ നേതൃത്വത്തിൽ ആണ് കമ്മീഷനിങ് നടക്കുന്നത്. കമ്മീഷനിങ് പൂർത്തിയായ ഇ.വി.എം മെഷീനുകൾ ഡിസംബർ 10ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണത്തിന്റെ ചെയ്യുന്നതിനായി മാത്രമേ തുറക്കുകയുള്ളൂ. ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കും. വോട്ട് രേഖപ്പെടുത്തിയ ഇ.വി.എം യന്ത്രങ്ങൾ വിതരണം ചെയ്ത കേന്ദ്രത്തിൽ തന്നെ സ്വീകരിക്കും. 

tRootC1469263">

 മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലും, കാസർകോട് ജില്ലാപഞ്ചായത്ത്, കാസർകോട് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും, കാസർകോട് നഗരസഭ, എന്നിവ കാസർകോട് ഗവ.കോളേജിലും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും ദുർഗ്ഗ ഹയർ സെക്കണ്ടറി സ്‌കൂളിലും, പരപ്പ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഗ്രാമപഞ്ചായത്തുകളും പരപ്പ ജി.എച്ച്.എസ്.എസിലും കാഞ്ഞങ്ങാട് നഗരസഭ ഹോസ്ദുർഗ്ഗ് ഹയർസെക്കണ്ടറി സ്‌കൂളിലും നീലേശ്വരം നഗരസഭ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലും ഇ.വി.എം കമ്മീഷനിങ് നടന്നത്. 

Tags