തദ്ദേശ തിരഞ്ഞെടുപ്പ്: കാസർ​ഗോഡ് ജില്ലാ പഞ്ചായത്തിൽ 62 സ്ഥാനാർഥികൾ

election

 കാസർ​ഗോഡ്  : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോൾ ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 62 സ്ഥാനാർഥികൾ. ആകെ 91 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 29 പേർ പത്രിക പിൻവലിച്ചു.

tRootC1469263">

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 57 സ്ഥാനാർഥികളാണ്. നാമനിർദേശ പത്രിക സമർപ്പിച്ച 77 പേരിൽ 20 പേർ പത്രിക പിൻവലിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 63 സ്ഥാനാർഥികളാണ്. നാമനിർദേശ പത്രിക സമർപ്പിച്ച 86 പേരിൽ 23 പേർ പത്രിക പിൻവലിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 44 സ്ഥാനാർഥികളാണ്. ആകെ സമർപ്പിച്ച 61 പത്രികകളിൽ 17 പേർ പത്രിക പിൻവലിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്കിലെ 15 ഡിവിഷനുകളിലേക്ക് മത്സര രംഗത്തുള്ളത് 43 സ്ഥാനാർഥികൾ. ആകെ 63 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 20 പേർ പത്രിക പിൻവലിച്ചു. പരപ്പ ബ്ലോക്ക്  പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 46 സ്ഥാനാർഥികൾ. ആകെ 88 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 42 പേർ പത്രിക പിൻവലിച്ചു. നീലേശ്വരം ബ്ലോക്ക്  പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 40 സ്ഥാനാർഥികൾ. ആകെ 65 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 25 പേർ പത്രിക പിൻവലിച്ചു.

കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാർഡുകളിലേക്ക്് മത്സരരംഗത്തുള്ളത് 139 സ്ഥാനാർഥികൾ. ആകെ 231 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 92 പേർ പത്രിക പിൻവലിച്ചു. നീലേശ്വരം നഗരസഭയിലെ 34 വാർഡുകളിലേക്ക് മത്സരരംഗത്തുള്ളത് 94 സ്ഥാനാർഥികൾ. ആകെ 135 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 41 പേർ പത്രിക പിൻവലിച്ചു. കാസർകോട് നഗരസഭയിലെ 39 വാർഡുകളിലേക്ക് മത്സര രംഗത്തുള്ളത് 107 സ്ഥാനാർഥികൾ. ആകെ 162 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 55 പേർ പത്രിക പിൻവലിച്ചു.

Tags