തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025; കാസർഗോഡ് ജില്ലയിൽ സ്ഥാനാർഥികളുടെ വരവ് ചിലവുകൾ കണക്കുകൾ ക്ലാസ്സ് സംഘടിപ്പിച്ചു
കാസർഗോഡ് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ വരവ് ചിലവ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്ന തുകയുടെ കണക്ക് സൂക്ഷിക്കേണ്ട രീതി, തുകയുടെ പരിധി, പൊതു തിരഞ്ഞെടുപ്പ് സമയത്ത് നിയോഗിക്കപ്പെടുന്ന ചെലവ് നിരീക്ഷകരുടെ നടപടികളും നിരീക്ഷണവും, ഫല പ്രഖ്യാപനത്തിനുശേഷമുള്ള സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് സമർപ്പണം, അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടികൾ, ചെലവ് കണക്ക് സമർപ്പിക്കുന്നതിലും മറ്റും വീഴ്ചവരുത്തിയവരുടെ അയോഗ്യത എന്നിവ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്കും ഏജന്റ്മാർക്കുമാണ് ക്ലാസ്സ് നടന്നത്.
tRootC1469263">സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുതിന്, തിരഞ്ഞെടുപ്പിൽ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ അമിത ചെലവാക്കൽ മൂലമുള്ള സ്വാധീനം ഒഴിവാക്കേണ്ടതുണ്ട്. ഈ ഉദ്ദേശ്യം മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള വ്യവസ്ഥകൾ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നിയമവ്യവസ്ഥകളുടെ സുഗമമായ നടത്തിപ്പിന്, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും തുടർന്നുള്ള ഉപതിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ, ഗുണകാംക്ഷികളോ, രാഷ്ട്രീയ പാർട്ടികളോ ചെലവഴിക്കുന്ന തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സംബന്ധിച്ച വ്യവസ്ഥകൾ, 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 61-ാം ചട്ടവും 1995-ലെ കേരള മുനിസിപ്പാലിറ്റി (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 61-ാം ചട്ടവും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപെടുത്തിയിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ് എക്‌സ്‌പെന്റിച്ചർ ഒബ്‌സർവർ കെ വി മുകുന്ദൻ ക്ലാസ്സെടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ,ഫിനാൻസ് ഓഫീസർ മുഹമ്മദ് സമീർ, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് എ രാജീവൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
.jpg)

