സാക്ഷരതാ മിഷൻ ബിരുദ വിദ്യാർത്ഥികളുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം നവീകരിക്കും: സാക്ഷരതാ മിഷൻ ഡയറക്ടർ
കാസർഗോട് : സാക്ഷരതാമിഷൻ വഴി ഹയർ സെക്കൻഡറി വിജയിച്ച മുതിർന്ന പഠിതാക്കളുടെ ബിരുദപഠനത്തിൻ്റെ ഭാഗമായുള്ള ഓറിയൻ്റേഷൻ പ്രോഗ്രാം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു.സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.എ പി അഹമ്മദുൾ കബീർ ഉദ്ഘാടനം ചെയ്തു സാക്ഷരതാമിഷനിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ കിനാനൂർ കരിന്തളം ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ പി നിർവഹിച്ചു.
ഇൻ്റേൺഷിപ്പ് പ്രോഗ്രാം നവീകരിക്കുമെന്ന് ഡയറക്ടർ പറഞ്ഞു ഇതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ച നടത്തും തുടർ സാക്ഷരതാ പ്രവർത്തനത്തിൽ നൂതനമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സാക്ഷരതാമിഷൻ ഡയറക്ടറായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയ ഡയറക്ടർ പറഞ്ഞു ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാ തോമസ് സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ മുഖ്യാതിഥിയായിരുന്നു സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി. രതീഷ് സ്വാഗതം പറഞ്ഞു കോളേജ് വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പ് അനുഭവങ്ങൾ പങ്കുവെച്ചു.ഓറിയൻ്റേഷൻ പ്രോഗ്രാമിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ.റോബിൻ ലൂക്ക് വർഗീസ്, എൻ മുഹമ്മദ് ഫാസിൽ എന്നിവർ ക്ലാസ് നയിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി ചേർന്നാണ് മുതിന്നവർക്ക് ബിരുദപഠനത്തിന് അവസരം ഒരുക്കുന്നത്. കാസറഗോഡ് ജില്ലയിൽ ഇതാദ്യമായിട്ടാണ് സാക്ഷരതാമിഷൻ വഴി മുതിർന്ന പഠിതാക്കൾക്ക് ബിരുദപഠനത്തിന് അവസരമൊരുങ്ങുന്നത്.
ജില്ലയിലെ പ്രധാന കോളേജുകളിലാണ് ക്ലാസുകൾ നടക്കുന്നത് ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടക്കുക. രജിസ്ട്രേഷൻ ഫീസും ഒന്നാം സെമസ്റ്റർ ഫീസും ഉൾപ്പെടെ 4530 രൂപയാണ് ഫീസ് വരിക. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഈ ഗ്രാൻ്റ് ലഭിക്കുന്നതാണ്.
സാക്ഷരതാമിഷൻ വഴി അല്ലാതെയും ഹയർ സെക്കൻഡറി, പ്രീഡിഗ്രി കോഴ്സ് വിജയിച്ചവർക്കും ബിരുദപഠനത്തിന് ചേരാം.
.jpg)

