ഉരുൾപൊട്ടലും മഴക്കെടുതിയും :കാസർഗോട് ജില്ലാ കളക്ടർ ചുള്ളിക്കര ഗവൺമെന്റ് എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
കാസർഗോട് : ഉരുൾപൊട്ടലും കാലവർഷക്കെടുതിയും രൂക്ഷമാകുന്ന സാഹചര്യത്തിൽ ചുള്ളിക്കര ഗവൺമെന്റ് എൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ആറു കുടുംബങ്ങളിലെ 25 പേരാണ് നിലവിൽ ക്യാമ്പിൽ താമസിക്കുന്നത്.ക്യാമ്പിൽ താമസിക്കുന്നവരുമായി കളക്ടർ നേരിട്ട് സംസാരിച്ച് ആവശ്യങ്ങൾ ആരാഞ്ഞു. ക്യാമ്പിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും പരിശോധിച്ച് ജില്ലാ കളക്ടർ വിലയിരുത്തി.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രജിത, കളർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സി രേഖ,ബളാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന ഫൈസൽ, കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈമൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എൽ റോയി,കള്ളാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഗീത, ആർ ആർ ഡെപ്യൂട്ടി കളക്ടർ ശ്രീജിത്ത് വെള്ളരിക്കുണ്ട്തഹസിൽദാർ രാമു, അസിസ്റ്റന്റ് തഹസിൽദാർ രാഘവൻ, എൽ എസ് ജി ഡി എ ഡി ജോസഫ് എം ചാക്കോ, പരപ്പ അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഷിനു,പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നജിമുദ്ദീൻ,ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ചാർജ് ഓഫീസർ രാധാകൃഷ്ണൻ, അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ജ്യോതി എന്നിവർ അനുഗമിച്ചു.
.jpg)

