കുഡ്‌ലു കടല്‍ പുറമ്പോക്കില്‍ പട്ടയം ലഭിച്ചവരുടെ ഭൂമി സര്‍വെ ഉദ്ഘാടനം ചെയ്തു
കാസർകോട് : ദീര്‍ഘനാളായി കടല്‍ പുറമ്പോക്കില്‍ പട്ടയം ലഭിച്ച് നികുതി അടക്കാന്‍ പറ്റാത്തവരുടെ കൈവശഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഭൂമി അളന്നു റിസര്‍വെ റിക്കാര്‍ഡ് തയ്യാറാക്കുന്ന പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.
tRootC1469263">നേരത്തെ റിസര്‍വേ പൂര്‍ത്തിയാക്കിയ കുഡ്‌ലു വില്ലേജില്‍ കടല്‍ പുറമ്പോക്കില്‍ പട്ടയം നല്‍കിയ 394, 395,396,397 എന്നീ സര്‍വെ നമ്പറുകളിലെ കൈവശക്കാരുടെ ഭൂമിയാണ് റിസര്‍വേ നടത്തി റവന്യൂ റിക്കാര്‍ഡില്‍ മാറ്റം വ രുത്തുന്നത്. സര്‍വെ പ്രവര്‍ത്തനം അടുത്തയാഴ്ച ആരംഭിക്കുകയാണ്. ഈ സര്‍വെ നമ്പറുകളില്‍ ഉള്‍പ്പെട്ട ഭൂവുടമസ്ഥര്‍ കൈവശരേഖകളും അവകാശരേഖകളും ഹാജരാക്കുകയും കൈവശ അതിര്‍ത്തി കാണിച്ചു നല്‍കുന്നതിനും തയ്യാറാകണമെന്ന് റിസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
.jpg)


