കുടുംബശ്രീയുടെ 'കേരള ചിക്കൻ' ഇനി കാസർകോടിനും സ്വന്തം; ആദ്യ ഔട്ട്‌ലെറ്റ് അജാനൂരിൽ പ്രവർത്തനമാരംഭിച്ചു

KASRKODKOZHI

 കാസർകോട് : കിച്ചൺ ബജറ്റ് താളംതെറ്റിക്കുന്ന കോഴിവിലയ്ക്ക് കടിഞ്ഞാണിടാൻ കുടുംബശ്രീയുടെ 'കേരള ചിക്കൻ' ഇനി കാസർകോട്ടും. സംശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ഇട്ടമ്മൽ ജംഗ്ഷനിൽ ആരംഭിച്ച ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റ്   ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

tRootC1469263">

വിപണിയേക്കാൾ പത്തു രൂപ കുറവ്
പൊതുവിപണിയിലെ കൊള്ളവിലയിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമേകാനാണ് കേരള ചിക്കൻ ലക്ഷ്യമിടുന്നത്. നിലവിൽ വിപണിയിലുള്ള ചിക്കൻ വിലയേക്കാൾ കിലോയ്ക്ക് 10 രൂപ കുറച്ചാണ് കുടുംബശ്രീ ഔട്ട്‌ലെറ്റുകളിൽ വിൽപ്പന നടത്തുക. നമ്മുടെ നാട്ടിലെ ഫാമുകളിൽ ശാസ്ത്രീയമായി വളർത്തുന്ന ഗുണമേന്മയുള്ള കോഴികളെയാണ് ഇവിടെ ഇറച്ചിയായി നൽകുന്നതെന്ന് എം എൽ എ പറഞ്ഞു. 

അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി. തുളസി ചടങ്ങിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ആദ്യവിൽപ്പന നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ പിലിക്കോട് പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സി. കുഞ്ഞാമിന, ഡി. സുമിത, കെ. അപർണ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജർ വി.എസ്. സഫ മൂർഷിദ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്‌സൺ കെ. അശ്വിനി സ്വാഗതവും സംരംഭക എൽ. അഷിഫ നന്ദിയും പറഞ്ഞു

Tags