കുടുംബശ്രീ കാസർഗോട് ജില്ലാ മിഷന്റെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് സമന്വയ സമിതി യോഗം ചേര്‍ന്നു
കാസർഗോട് : സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഏകോപനം താഴെത്തട്ടുകള് മുതല്‍ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍ത്ത് സമന്വയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡണ്ട്.
സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ തുടച്ചുനീക്കുന്നതിന് ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അതിനായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെയും ഏകോപനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്നേഹിതയുടെ പ്രവര്‍ത്തം കാഞ്ഞങ്ങാടുള്ള നിലവില്‍ വാടക കെട്ടിടത്തിലാണ്. സ്വന്തമായി ഒരു കെട്ടിടം അനുവദിക്കാനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് നല്‍കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ എം.വി ജയന് ആമുഖഭാഷണം നടത്തി. എ.ഡി.എം.സി കിഷോര്‍ കുമാര്‍ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ സി.ഗീത, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിഷാമോള്‍, കാസര്‍കോട് ആര്.ഡി.ഒ എം.എസ് വിജുകുമാര്‍, കാസര്‍കോട് ടി.ഡി.ഒ മധുസൂദനന്, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ രേണുക തങ്കച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)

