കുടുംബശ്രീ സാധാരണ മനുഷ്യരുടെ ആശ്വാസവാക്ക് : അർജുൻപാണ്ഡ്യൻ ഐ എ എസ്
കാസർഗോട് : കുടുംബശ്രീ ലോക മാതൃകയായി കേരളത്തിൽ വളർന്നു പന്തലിച്ച സ്ത്രീ കൂട്ടായ്മയാണ്.കുടുംബശ്രീ നടത്തുന്ന എല്ലാ പരിപാടികളും മാതൃകാപരമാണ്.ജില്ലാ ഭരണകൂടത്തിൻ്റെ പൂർണ്ണ പിന്തുണ എന്നുമുണ്ടാകും. സിഡിഎസ് ചെയർപേഴ്സൺ മാരുടെ യോഗവും സ്വീപ്പ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തുകൊണ്ട് കളക്ടർ അർജുൻപാണ്ഡ്യൻ പറഞ്ഞു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ, അക്കൗണ്ടൻറ്, കന്നഡ കമ്മ്യൂണിറ്റി മെന്റർ, തീരദേശം പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കോസ്റ്റൽ വളണ്ടിയർ എന്നിവരുടെ സംയുക്ത യോഗം ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു. സിഡിഎസു കളിൽ കുടുംബശ്രീ സംവിധാനത്തിന് ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ആസൂത്രണവും യോഗത്തിൽ നടത്തി. ജില്ലാ മിഷൻ കോഡിനേറ്റർ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തി.
അസിസ്റ്റൻറ് മിഷൻ കോഡിനേറ്റർ ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് മിഷൻ കോഡിനേറ്റർ കെ എം കിഷോർ കുമാർ സ്വാഗതവും ഡി പി എം രേഷ്മ. എം നന്ദിയും പറഞ്ഞു. സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനം വോട്ടായനം 2026 ജില്ലാ തല റീൽസ് മത്സരം, ജില്ലാതല മെഹന്ദി മത്സരം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനം ബഹു ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് വിതരണം ചെയ്തു.
മെഹന്തി ഫെസ്റ്റിൽ ഉദുമ സിഡിഎസിലെ ഫാത്തിമത്ത് ബിനീഷിയ, ഫാത്തിമത്ത് ഹസ്മിന എന്നിവർ ഒന്നാം സ്ഥാനവും, മഞ്ചേശ്വരം സിഡിഎസിലെ തസ്ലിമ,ഷംന എന്നിവർ രണ്ടാംസ്ഥാനവും ചെങ്കള സിഡിഎസിലെ ഷിബിൻ ഷഹാന, ഹനാന എന്നിവർ മൂന്നാം സ്ഥാനവും നേടി.
റീൽസ് മത്സരത്തിൽ കാസർഗോഡ് മുൻസിപ്പൽ സി ഡി എസ് ഒന്നാം സ്ഥാനവും അജാനൂർ സി ഡി എസ് രണ്ടാം സ്ഥാനവും വലിയപറമ്പ് സി ഡി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കന്നഡ മേഖലയ്ക്കുള്ള പ്രത്യേക പുരസ്കാരം ആദ്യ മൂന്ന് സ്ഥാനങ്ങൾ മഞ്ചേശ്വരം, മീഞ്ച, മധൂർ സി ഡി എസ് കൾ കരസ്ഥമാക്കി.ജില്ലാ പ്രോഗ്രാം മാനേജർമാർ പ്രവർത്തനങ്ങളുടെ അവതരണവും നടത്തി.
.jpg)

