കാസർകോട്- കാഞ്ഞങ്ങാട് ദേശസാത്കൃത സർവ്വീസ്; കെ.എസ്.ആർ.ടി.സി പ്രവർത്തനം കാര്യക്ഷമമാക്കണം
കാസർകോട് : കെ.എസ്.ആർ.ടി.സി പ്രവർത്തനം ചന്ദ്രഗിരി, പെരിയ വഴികളിലൂടെയുള്ള കാസർകോട്- കാഞ്ഞങ്ങാട് സർവ്വീസ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പറഞ്ഞു. രാത്രി ഒൻപത് കഴിഞ്ഞാൽ കാഞ്ഞങ്ങാട് നിന്ന് കാസർകോടേക്കും തിരിച്ചും ബസ് സൗകര്യമില്ലാത്ത സ്ഥിതിവിശേഷമുണ്ട്. കൂടുതലായും പൊതു ഗാതഗതത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കണമെന്നും രാത്രി ഒൻപതിന് ശേഷവും സർവ്വീസ് ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു. രാത്രിയിൽ
ടൗൺ ടു ടൗൺ സർവ്വീസ് ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തി കൊടുക്കണം. അലാമിപ്പള്ളി വരെ യാത്ര ചെയ്യുന്ന യാത്രക്കാർ അന്യായമായി സഞ്ചരിക്കാത്ത ഏഴര കിലോമീറ്റർ ദൂരത്തിന്റെ തുക കൂടി ടിക്കറ്റ് ആയി നൽകേണ്ടി വരികയാണെന്നും ഇതിനൊരു പരിഹാരം വേണമെന്നും എം.എൽ.എ പറഞ്ഞു.
വനാതിർത്തി പ്രദേശത്ത് സ്വകാര്യ വ്യക്തികൾ തോട്ടങ്ങൾ വിലക്കെടുക്കുകയും തുടർന്ന് ഉപയോഗിക്കാതെ കാടു മൂടുന്ന സാഹചര്യമുണ്ട് . ഇവിടങ്ങളിൽ വന്യമൃഗങ്ങൾ പെരുകുകയും ഇത് വനം വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത വനാതിർത്തി പ്രദേശത്തെ എം.എൽ.എ മാരുടോ യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ പ്രവണത ഒഴിവാക്കേണ്ടതാണെന്നും ഇത്തരം തോട്ടങ്ങൾ കൂടുതൽ സജീവമാകേണ്ടതുണ്ടെന്നും എം.എൽ.എ പറഞ്ഞു.
താലൂക്ക് വികസന സമിതി യോഗങ്ങളിൽ വിവിധ വകുപ്പുകളുടേയും ദേശീയ പാത അതോറിറ്റിയുടെയും പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് എം.എൽ.എ പറഞ്ഞു. പനത്തടിയിൽ എൻഡോസൾഫാൻ ആംബുലൻസ് മൂന്ന് വർഷമായി കട്ടപ്പുറത്താണെന്നും വിഷയത്തിൽ ഇടപെടണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിൽ രോഗികൾ എത്തുന്നതിന് കൂടുതൽ പ്രചാരണം നൽകിയിട്ടുണ്ടെന്നും ഇപ്പോൾ കേന്ദ്രം പൂർണ്ണ തോതിൽ പ്രവർത്തിച്ച് വരുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
.jpg)

