കാസറഗോഡ് പള്ളിക്കരയിൽ കെ.എസ്.ആർ.ടിസി ബസ് തടഞ്ഞു നിർത്തി ചില്ല് അടിച്ചു തകർത്തു
Oct 9, 2025, 23:21 IST
കാഞ്ഞങ്ങാട് :കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം. കാസർകോഡ് – കോട്ടയം ബസിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. യാത്രക്കാരെ സാക്ഷിയാക്കി ഡ്രൈവറെ അസഭ്യം പറയുകയും ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച് തകർക്കുകയും ചെയ്തു.
tRootC1469263">സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവർ അബ്ദുൾ സമീറിൻ്റെ കൈക്ക് മുറിവേറ്റു. പള്ളിക്കരയിൽ വെച്ച് ബസ് കാറിനെ ഓവർടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാർ കുറുകെയിട്ടതും ബസ് അടിച്ചു തകർത്തതും. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.
.jpg)

