പെൺകുട്ടികളുടെ ജനനം അനുഗ്രഹം; മാതൃകയായി കേരളം
കാസർഗോട് : പെൺകുട്ടികളുടെ ജനനം വലിയൊരു അനുഗ്രഹമായി കാണണമെന്നും പെൺഭ്രൂണഹത്യ പോലുള്ള പ്രവണതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മികച്ച സ്ത്രീ-പുരുഷ അനുപാതമുള്ള കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച 'സെലിബ്രേഷൻ ഓഫ് ബർത്ത് ഓഫ് ഗേൾ ചൈൽഡ്' ജില്ലാതല പരിപാടി ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
tRootC1469263">ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ജനുവരി 30, 31 തീയതികളിൽ ജനിച്ച പെൺകുട്ടികളുടെ ജനനമാണ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്. ചടങ്ങിൽ ഈ ദിവസം ജനിച്ച പെൺകുട്ടിക്ക് വനിതാ ശിശുവികസന വകുപ്പിന്റെ ഉപഹാരം ജനറൽ ആശുപത്രി സൂപ്രണ്ട് കൈമാറി.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഹെഡ് അക്കൗണ്ടന്റ് വിനോദ് കുമാർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ ക്ലർക്ക് രാജി ചാക്കോ, ജനറൽ ആശുപത്രിയിലെ ഡോ. ഒ.സാഹിദ്, നഴ്സുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ അമല മാത്യു, മറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
.jpg)


