കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉന്നത വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു


കാസർകോട് : കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള ധനസഹായ വിതരണം കാഞ്ഞങ്ങാട് ക്ഷേമനിധി ജില്ല ഓഫീസില്‍ കേരള കര്‍ഷകതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ നിര്‍വ്വഹിച്ചു.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രതിനിധികളായ കെ. വി കുഞ്ഞിരാമന്‍ , എം. കുമാരന്‍ . എ വാസുദേവന്‍ നായര്‍ വി. വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബിരുദം, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രാഫഷണല്‍ പി. ജി ,ടിടിസി, ഐ ടി ഐ, പോളിടെക്നിക്, പാരാമെഡിക്കല്‍ കോഴ്സുകള്‍, ബി.എഡ് തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ജില്ലയിലെ 21 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.
