കായിക മിത്രം പദ്ധതി; ജില്ലാ തല ഉദ്ഘാടനം കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

KAYIKAMITHRAM

കാസർ​ഗോട് :  സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന  കായിക മിത്രം പദ്ധതിയുടെ  ജില്ലാ തല ഉദ്ഘാടനം പട്ല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ത്ഥികളെ കായിക മേഖലയോട് അടുപ്പിച്ച് അവരുടെ ശാരീരിക- മാനസീക ആരോഗ്യത്തിന് കരുത്തേകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കല്ലട്ര മാഹിന്‍ എം.എല്‍.എ പരിപാടി  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി റഫീഖ് അധ്യക്ഷത വഹിച്ചു. 

ഓരോ വിദ്യാലയത്തിലും അവശ്യം വേണ്ട കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും കായിക അധ്യാപകരുടെ സേവനം ഉപയോഗിച്ച് അവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനുമായാണ് സര്‍ക്കാര്‍ ഈ സംരഭത്തിന് തുടക്കമിട്ടത്. അതിനായി പ്രാദേശിക തലത്തില്‍ വ്യക്തികള്‍, സാമൂഹ്യ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുഫണ്ട് കണ്ടെത്തിയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.ബി ഷെഫീഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അര്‍ജുന്‍,  സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി. ചരിഷ്മ, പി.ടി.എ പ്രസിഡണ്ട് പി.അബൂബക്കര്‍, എസ്.എം.സി ചെയര്‍മാന്‍ ഷാഫി പാറ, പ്രിന്‍സിപ്പാള്‍ സ്മിത എ.വി പ്രധാനാധ്യാപിക ഐ.ഖദീജ, എച്ച്.കെ അബ്ദുള്‍ റഹ്‌മാന്‍, അസ്ലം പട്‌ല, കെ.എം സെയ്ദ്, സി.എച്ച് അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു
 

Tags