കായകൽപ്പം ജനസമ്പർക്ക പരിപാടി കാസർഗോട് ജില്ലയിൽ ലഭിച്ചത് 82 പരാതികൾ
Nov 11, 2026, 18:55 IST
കാസർഗോട് : ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ കാസർകോട് ജില്ലയിൽ നടത്തിയ കായകല്പം ജനസമ്പർക്ക പരിപാടിയിൽ ലഭിച്ചത് 82 പരാതികൾ. കാസർകോട് മണ്ഡലത്തിൽ 51, ഉദുമ മണ്ഡലത്തിൽ 12, മഞ്ചേശ്വരം, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ ഏഴ് വീതം പരാതികളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ അഞ്ച് പരാതികളുമാണ് ലഭിച്ചത്.
പരിപാടിയുടെ ഭാഗമായി ചെട്ടുംകുഴി റോയൽ കൺവെൻഷൻ സെന്ററിൽ റിസപ്ഷൻ കൗണ്ടറും പരാതികൾ സമർപ്പിക്കുന്നതിനായി അഞ്ചു നിയമസഭാ മണ്ഡലങ്ങൾക്കും പ്രത്യേകം കൗണ്ടറുകളും പ്രവർത്തിച്ചു. ഓരോ കൗണ്ടറുകളിലും അടിസ്ഥാന സൗകര്യം, ജീവനക്കാരുടെ വിഷയം, എൻഡോസൾഫാൻ, മറ്റ് പരാതികൾ എന്നിങ്ങനെ പ്രത്യേകം സെക്ഷനുകളിലായാണ് പരാതികൾ സ്വീകരിച്ചത്. തൽസമയം ഇ-ഓഫീസ് സംവിധാനത്തിലൂടെ ഫയലുകൾ അപ് ലോഡ് ചെയ്തു.
.jpg)

