കാസർകോട്ടെ ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാസർകോട്:കാസർകോട് എംഡിഎംഎ കേസിൽ ഒരാൾ കൂടിൽ അറസ്റ്റിൽ. അമ്പലത്തറ സ്വദേശി മുഹമ്മദ് സാബിറാണ് (38) പിടിയിലായത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. സാബിർ ലഹരി കടത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് പറയുന്നത്. സാബിറിന് ലഹരി കടത്തലിൽ ദില്ലി, ബംഗളൂരു എന്നീ നഗരങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അതേസമയം, കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകനാണ്. കാസർഗോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടന്നത്.
.jpg)

