'കാസർകോട് @42' കാസർകോട് ജില്ലയുടെ 42ാം വാർഷികാഘോഷം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
കാസർകോട് : കാസർകോട് ജില്ലയുടെ നാൽപത്തിരണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഭരണസംവിധാനവും അക്ഷര ലൈബ്രറിയും ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ചേർന്ന് സംഘടിപ്പിച്ച വിവിധ പരിപാടികൾ ആദൂർ ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തിൽ നിന്നുള്ള 'കൊളമ്പോ മാവിൻ തൈ' നട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങൾ ഉള്ള ജില്ലയാണ് കാസർകോടെന്നും എന്നാൽ വേണ്ടത്ര പ്രാധാന്യത്തോടെ അവ പരിഗണിക്കപ്പെടുന്നില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പി.അൻവർ സാദത്ത് രചിച്ച 'മലബാർ കുടിയേറ്റം പിന്നിട്ട വഴികളിലൂടെ' എന്ന പുസ്തകം ചടങ്ങിൽ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. എൽ.എ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ വി.പി രഘുമണി, കളക്ടറേറ്റ് ഹുസൂർ ശിരസ്താദർ സതീശൻ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്വാഗതവും അക്ഷര ലൈബ്രറി സെക്രട്ടറി കെ.മുകുന്ദൻ നന്ദിയും പറഞ്ഞു. സിവിൽ സ്റ്റേഷൻ ജീവനക്കാർ പങ്കെടുത്തു.
.jpg)

