കാസർകോട് സി.പി.എമ്മിനെ എം. രാജഗോപാലൻ നയിക്കും

Kasaragod CPM M. Rajagopalan will direct
Kasaragod CPM M. Rajagopalan will direct

ചെറുവത്തൂർ :രാഷ്ട്രീയപരമായും സംഘടനാപരമായും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താൻ കാസർകോഡ് സി.പി.എം ജില്ലാ സെക്രട്ടറിയായ  എം രാജഗോപാലന് പുതിയ നിയോഗം.ദീർഘകാലത്തെ പൊതു പ്രവർത്തന പാരമ്പര്യത്തിൻ്റെ കരുത്തുമായാണ് എം രാജഗോപാലൻ സിപിഎമ്മിൻ്റെ കാസർകോഡ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ഗ്രാമ പഞ്ചായത്ത്  മുതൽ നിയമസഭ വരെ പാർലമെൻ്റേറിയനെന്ന നിലയിലും ശ്രദ്ധേയമായ ഇടപെടൽ നടത്തി.


എം രാജഗോപാലൻ… ജനങ്ങൾക്കിടയിലെ സൗമ്യ സാന്നിധ്യമാണ് തൊപ്പി വെച്ച ഈ നേതാവ്. ' വിപ്ലവ സമര ഭൂമിയായ കയ്യൂരിൽ നിന്നുമാണ് സി.പി.എമ്മിൻ്റെ അമരത്തേക്ക് എത്തുന്നത്. ദേശാഭിമാനി ബാലസംഘത്തിലൂടെയാണ്‌ പൊതുപ്രവർത്തന രംഗത്തെത്തിയത്. ബാലസംഘത്തിന്റെ അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്‌. സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു.

എസ്‌എഫ്‌ഐയുടെ അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി, സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി എന്നീ  സ്ഥാനങ്ങളിലും  പ്രവർത്തിച്ചു.

കയ്യൂർ ഗവ. ഹൈസ്കൂൾ, പയ്യന്നൂർ കോളേജ് , എളേരിത്തട്ട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 64 വയസ്സുകാരനായ രാജഗോപാലൻ ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, 2000‐ 2005 കാലയളവിൽ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ്‌, കയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. വിദ്യാർഥി – യുവജന സംഘടന പ്രവർത്തന കാലത്ത് നിരവധി തവണ പൊലീസിന്റെ മർദ്ദനമേറ്റു. ജയിൽ കഴിഞ്ഞു.2016 മുതൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം എംഎൽഎയാണ്.

Tags