കാസർ​ഗോട് പ്രഭാത സവാരിക്കിടെ പിക് അപ്പ് ഇടിച്ച് മധ്യവയസ്കൻ മരിച്ചു

Middle-aged man dies after being hit by pickup truck during morning commute

 നീലേശ്വരം: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥൻ റോഡ് മുറിച്ച് കടക്കവേ ഇറച്ചി കോഴിയുമായി പോകുകയായിരുന്ന പിക് അപ്പ് ഇടിച്ചു മരിച്ചു. മടിക്കൈ ചതുരകിണർ കള്ള് ഷാപ്പിനു സമീപത്തെ വണ്ണാൻ വീട്ടിൽ സുകുമാരനാ (60) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ആറു  മണിയോടെയാണ് അപകടം. പ്രഭാത സവാരി കഴിഞ്ഞ് ചതുര കിണറിന് സമീപത്തെ തട്ടുക്കടയിൽ നിന്നും ചായ കുടിച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ ആലിൻ കീഴിൽ ഭാഗത്തു നിന്നും വന്ന പിക് അപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

പരിസര വാസികൾഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്യാമള. (കൃഷ്ണ നഴ്സിങ്ങ് ഹോം കാഞ്ഞങ്ങാട്). മക്കൾ: സനീഷ് (തെയ്യം കലാകാരൻ ), സൗമ്യ (പയ്യന്നൂർ ). മരുമകൻ:ദിനേശൻ. സഹോദരങ്ങൾ: അശോകൻ മണക്കാടൻ, ശാരദ, ബാലാമണി, പരേതയായ ഇന്ദിര. നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags