കാസർകോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം 2027 മെയ് മാസത്തിനകം പൂർത്തീകരിക്കണം; മന്ത്രി കെ മുരളീധരൻ

Dissatisfied with the complete singing of Vande Mataram; Minister K. Muraleedharan sat on a chair before the song was finished

കാസർകോട് : കാസർകോട് ഗവ: മെഡിക്കൽ കോളേജിലെ ആശുപത്രി കെട്ടിടം റീടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2027 മെയ് മാസത്തിനകം പൂർത്തീകരിക്കാൻ ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർമ്മാണ കമ്പനിക്കും കിറ്റ്കോയ്ക്കും നിർദ്ദേശം നൽകി. എല്ലാ മാസവും പ്രവർത്തന പുരോഗതി മെഡിക്കൽ എജുക്കേഷൻ ഡയറക്ടറെയും ആരോഗ്യമന്ത്രിയെയും അറിയിക്കണം. ഇടയ്ക്കിടെ സന്ദർശനം നടത്തി പ്രവർത്തന പുരോഗതി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കാസർകോട് ഗവ: മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്കുള്ള യാത്രക്കായി വാഹനസൗകര്യം ഏർപ്പാട് ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. ആവശ്യത്തിന് അറ്റൻഡർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് ലാബിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കും.

കാസർകോട് മെഡിക്കൽ കോളേജിലെയും നഴ്സിംഗ് കോളേജിലെയും ജീവനക്കാരുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  അക്കാദമിക് ബ്ലോക്കിന്റെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകളുടെയും നിർമ്മാണം നഴ്സിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിൽ കാസർകോട് ജില്ലയിൽ നിന്നുള്ള സ്ഥലം മാറ്റം മരവിപ്പിക്കുകയും ചുരുങ്ങിയത് രണ്ടു വർഷത്തേക്ക് ജില്ലയിൽ സേവനമനുഷ്ഠിക്കേണ്ടത് നിർബന്ധമാക്കുകയും ചെയ്യും. ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് 30 ശതമാനം ശമ്പള വർദ്ധന കൂടി ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കാസർകോട് ജനറൽ ആശുപത്രിയിൽ സി.ടി, എം.ആർ.ഐ, എക്സറേ സൗകര്യങ്ങൾ ഉറപ്പാക്കി സംവിധാനം വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ കല്ലട്ര മാഹിൻ, എ.കെ.എം അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെർക്കള, എൻമകജെ പഞ്ചായത്ത് പ്രസിഡണ്ട് കുസുമാവതി, ജില്ലാ പഞ്ചായത്ത് അംഗം ജെ.എസ് സോമശേഖര,  മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ, മെഡിക്കൽ എജുക്കേഷൻ ജോയിൻ ഡയറക്ടർ ഡോ. ജബ്ബാർ, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഡി.സുനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എ.അരുൺകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. പി.പി രതീഷ്, മെഡിക്കൽ കോളേജസ് സൂപ്രണ്ട് ഡോ. ആർ.പ്രവീൺ,  നേഴ്സിങ് കോളേജ് പ്രൻസിപ്പാൾ എസ്.മഞ്ജു, മറ്റ് ഉദ്യോഗസ്ഥർ, എൻ.എച്ച്.എം ഡി.പി.എം ഡോ.ധന്യ ദയാനന്ദ്, നിർമ്മാണകമ്പനി പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tags