കാസർകോട് ജനറൽ ആശുപത്രി സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും
കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗം ചേർന്നു. നബാർഡ് ഫണ്ടിൽ പ്രവൃത്തി ആരംഭിച്ച് നിർമ്മാണം പൂർത്തിയായിട്ടില്ലാത്ത കെട്ടിടം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാൻ നിർദേശിച്ചു. പുതിയ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു.
ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുതുക്കി പണിയാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. പുതിയതായി നിർമ്മിച്ച മോർച്ചറി കെട്ടിടത്തിൽ ആവശ്യമായ ഫർണിച്ചർ സൗകര്യങ്ങളൊരുക്കാനും നിർദ്ദേശിച്ചു. കാസർകോട് ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ശോചനീയാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം നിർദ്ദേശിച്ചു.
യോഗത്തിൽ കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഷാഹിന സലീം, കെ.ഡി.പി സ്‌പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബി സന്തോഷ്, കാസർകോട് ജനറൽ ആശുപത്രി ആർ.എം.ഒ ഡോ.സന്ധ്യ, എഞ്ചിനീയർ അനിൽകുമാർ, കരാറുകാരൻ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

