കാസർഗോഡ് ജില്ലയിൽ 11,12,190 വോട്ടർമാർ
കാസർഗോഡ് : 11,12,190 വോട്ടർമാരാണ് ആകെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ അഞ്ചു ലക്ഷത്തി ഇരുപത്തി നാലായിരത്തി ഇരുപത്തിരണ്ട് പേർ പുരുഷന്മാരും 588156 പേർ വനിതകളുമാണ് 12 ട്രാൻസ്‌ജെൻഡേഴ്‌സും ജില്ലയിൽ വോട്ടർമാരായുണ്ട് 129 പ്രവാസി വോട്ടർമാർക്കും ജില്ലയിൽ വോട്ട് അവകാശമുണ്ട്. ഡിസംബർ 11ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് രേഖപ്പെടുത്താനുള്ള സമയം. വൈകിട്ട് ആറിന് ക്യൂവിൽ നിൽക്കുന്ന മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും. ജില്ലയിലാകെ 119 പ്രശ്‌നബാധ്യത ബൂത്തുകളാണ് നിർണയിച്ചിട്ടുള്ളത്. പ്രശ്‌നബാധിത ബൂത്തുകളിൽ കെൽട്രോൺ മുഖേന വെബ്കാസ്റ്റിംഗ് നടപടികൾ പൂർത്തീകരിച്ചു വരുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാതല മോണിറ്ററിംഗ് സെന്റർ പ്രവർത്തിക്കും.
tRootC1469263">
ജില്ലയിൽ ആകെ 2855 സ്ഥാനാർത്ഥികൾ
ജില്ലയിൽ ആകെ മത്സരാർത്ഥികൾ 2855. പുരുഷന്മാർ 1382 സ്ത്രീകൾ 1473 ജില്ലാ പഞ്ചായത്തിൽ 62 സ്ഥാനാർത്ഥികളും ബ്ലോക്ക് പഞ്ചായത്തിൽ 293 സ്ഥാനാർത്ഥികളും ഗ്രാമപഞ്ചായത്തുകളിൽ 2167 സ്ഥാനാർത്ഥികളും മുനിസിപ്പാലിറ്റികളിൽ 333 സ്ഥാനാർത്ഥികൾ മത്സരിക്കും.
.jpg)

