കായിക മേഖലയിൽ കാസർകോട് ജില്ലയ്ക്ക് പുത്തനുണർവ്: കായിക വകുപ്പ് മന്ത്രി വിഅബ്ദുറഹിമാൻ
കാസർകോട് :കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻകാലങ്ങളിൽ കാസർകോട് നേരിട്ട അവഗണന മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും തൃക്കരിപ്പൂർ സ്റ്റേഡിയം നിർമാണവും നീലേശ്വരം കായിക സമുച്ചയവും അതിനു തെളിവാണെന്നും കായികം, വഖഫ് ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഒരുകോടി രൂപ ചിലവിൽ മഞ്ചേശ്വരം പഞ്ചായത്ത് ഗ്രൗണ്ടിൽ നിർമിക്കുന്ന കളിക്കളം പ്രവർത്തിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
tRootC1469263">മഞ്ചേശ്വരം മണ്ഡലത്തിൽ മാത്രം അഞ്ച് കോടിയുടെ കായിക പദ്ധതികൾ പുരോഗമിക്കുകയാണ്. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം വേണമെന്നത് സംസ്ഥാനത്തിന്റെ കായിക നയത്തിന്റെ ഭാഗമാണെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മഞ്ചേശ്വരം പഞ്ചായത്തില കളിക്കളം പദ്ധതി തുകയായ ഒരു കോടി രൂപയിൽ 50 ലക്ഷം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം കായിക വകുപ്പ് ഫണ്ടിൽ നിന്നുമാണ്. 356 നിർമാണ പ്രവർത്തികൾ കായിക മേഖലയിൽ സംസ്ഥാനത്താകെ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്‌റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്പോർട്സ് കേരള ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ .പി.എം മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദിക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംഷീന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ യാദവ ബഡാജെ, തുളു അക്കാദമി ചെയർമാൻ കെ.ആർ ജയാനന്ദ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹനീഫ് പടിഞ്ഞാർ, അസീസ് ഹാജി, ഹരിശ്ചന്ദ്ര, ആർ.കെ ശ്രീധര, ഇബ്രാഹിം തൊക്കേ, എം. അബ്ദുൽ ഹമീദ്, ഗണപതി പൈ ,വി ശ്രീവൽസ് എന്നിവർ പങ്കെടുത്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മോന്തെരോ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹിമാൻ നന്ദിയും പറഞ്ഞു.
.jpg)


