കാസർഗോട് ജില്ലാതല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു
Oct 13, 2026, 19:30 IST
കാസർഗോട് : വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റാംപ് (RAMP) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല എം.എസ്.എം.ഇ ക്ലിനിക് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഹോട്ടൽ സിറ്റി ടവറിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ അധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മുജീബ് അഹമ്മദ്, എൻ.എം.സി.സി കാസർകോഡ് ചാപ്റ്റർ കൺവീനർ എം.എൻ പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാവ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ബി ഹരികൃഷ്ണൻ സ്വാഗതവും ഇ.ഐ മാനേജർ എസ്.എസ് അഭിനേഷ് നന്ദിയും പറഞ്ഞു.വിവിധ മേഖലകളിലെ വിഷയവിദഗ്ധരുമായി ജില്ലയിലെ സംരംഭകർക്ക് സംശയനിവാരണത്തിന് വേദിയൊരുക്കൽ ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.
.jpg)


