ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി കാസർകോട് ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു
കാസർകോട് : സംസ്ഥാന സർക്കാർ ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ തിരുവന്തപുരത്ത് വെച്ച് നടത്തുന്ന ദേശീയ പരിസ്ഥിത സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാതലത്തിൽ ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള ക്വിസ് മത്സരവും സബ്ബ് ജില്ലാതലത്തിൽ നിന്നും വിജയികളായ യു.പി, ഹൈസ്‌കുൾ വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരവും ഹൈസ്‌ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിനും, കോളേജ് വിഭാഗത്തിനും ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ ഉദ്ഘാടനം ചെയ്തു.
tRootC1469263">രാവിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള ക്വിസ് മത്സരത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ ഇ.പ്രസീത, കെ.മിനി എന്നിവർ ഒന്നാംസ്ഥാനവും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കെ.ഷീന, വി.വി രാജശ്രീ എന്നിവർ രണ്ടാം സ്ഥാനവും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ രാജി ബൈജു, വി.എൻ അജീഷ എന്നിവർ മൂന്നാംസ്ഥാനവും നേടി.
യു.പി വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിൽ തച്ചങ്ങാട് ജി.എച്ച്.എസ് സ്‌കൂളിലെ കെ.അനിർവേദ് ഒന്നാം സ്ഥാനവും ബേത്തൂർപാറ ജി.എച്ച്.എസ്.എസ് സ്‌കൂളിലെ വി.കെ ദേവാഞ്ജന രണ്ടാം സ്ഥാനവും കോടോത്ത് ഡോ. എ.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ടി.ശിവദമോഹൻ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിൽ ജി സി എസ് ജി എച്ച് എസ് എസ് ഇളംമ്പച്ചി സ്‌കൂളുലെ ശ്രേയ സുബിൻ ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് ചയ്യോത്ത് സ്‌കൂളിലെ അശ്വഘോഷ് സി ആർ രണ്ടാം സ്ഥാനവും കെ എച്ച് എസ് കുമ്പളപ്പള്ളി സ്‌കൂളിലെ അജുൽ കെ മൂന്നാം സ്ഥാനവും നേടി. സബ്ബ് ജില്ലാതല ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നൽകി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരിതകേരളംമിഷൻ ബ്ലോക്ക് കോർഡിനേറ്റർമാരായ പി.വി ദേവരാജൻ, കെ.കെ രാഘവൻ മാസ്റ്റർ, പി.വി ദേവരാജൻ, എസ്.സനോജ് എന്നിവർ നേതൃത്വം നൽകി.
.jpg)


