കാസർകോട് ജില്ലാ കേരളോത്സവം : സംഘാടക സമിതി യോഗം ചേർന്നു ​​​​​​​

google news
dsh


കാസർകോട് :  ജില്ലാ കേരളോത്സവം കലാ മത്സരങ്ങളുടെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി.ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി , ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി.ഷിലാസ്, ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.സജേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി അംഗങ്ങൾ പങ്കെടുത്തു. 
 

Tags