കാസർ​ഗോട് ജില്ലയിൽ പത്താംക്ലാസ് തുല്യതാപരീക്ഷ എഴുതാൻ ഒരുങ്ങി 261 പേർ ,71 പേർ കന്നഡ മീഡിയത്തിൽ പരീക്ഷ എഴുതും

CBSE board exams to be conducted in two phases; Know in detail who will be eligible for the second exam

കാസർ​ഗോട് : പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാപരീക്ഷ എഴുതാൻ ഒരുങ്ങി ജില്ലയിലെ 261 പേർ. 195 സ്ത്രീകളും 66 പുരുഷന്മാരുമാണ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറായിരിക്കുന്നത്. 

എസ്.സി വിഭാഗത്തിൽ നിന്നും 13 പേരും എസ്.ടി വിഭാഗത്തിൽ നിന്നും 10 പേരും പരീക്ഷ എഴുതാൻ തയ്യാറായിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മൂന്ന് പേർ പരീക്ഷ എഴുതും. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 71 പേർ കന്നഡ മീഡിയത്തിൽ പരീക്ഷ എഴുതും.

Tags