ജൽശക്തി അഭിയാൻ; കേന്ദ്രസംഘം കാസർ​ഗോ‍‍ഡ് ജില്ലയിൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി

ജൽശക്തി അഭിയാൻ; കേന്ദ്രസംഘം കാസർ​ഗോ‍‍ഡ് ജില്ലയിൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി
JALSAKTHIABHIYAN
JALSAKTHIABHIYAN

കാസർ​ഗോ‍‍ഡ് : ജൽശക്തി അഭിയാൻ 2025 പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പനത്തടിയിലെ ചീരങ്കടവ് ചെക് ഡാം, ചിറ്റാരിമല സ്പ്രിങ് ഷെഡ് പ്രൊജക്റ്റ്, കയ്യൂർ ചീമേനിയിലെ പടുതകുളം, ജെ.ജെ.എം സൈറ്റ്, ബളാൽ കല്ലൻ ചിറ വാട്ടർ ഷെഡ്, തൃക്കരിപ്പൂരിൽ പൂർത്തീകരിക്കുന്ന കുള നവീകരണ പ്രവർത്തി നടക്കുന്ന സ്ഥലം  എന്നിവിടങ്ങളിലാണ് ലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. 

tRootC1469263">

ജില്ലാ നോഡൽ ഓഫീസർ ഭൂജല വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ ദാസ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ സദ അബ്ദുൽ റഹ്‌മാൻ, സി.ആർ.ഡി പ്രതിനിധി ഡോ. വി.ശശികുമാർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു, ദാരിദ്ര്യ ലഘൂകരണ വിഭാഗം ഡയറക്ടർ ഇൻ ചാർജ് ടി.ടി സുരേന്ദ്രൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

Tags