കാസർകോട് ജില്ല മാലിന്യ മുക്തം

Kasaragod district declared garbage-free
Kasaragod district declared garbage-free

കാസർകോട് : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കാസർകോട് ജില്ല മാലിന്യമുക്തമായി. കാസർകോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ജില്ലാതല പ്രഖ്യാപനം നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിന് എം.പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാസമ്പന്നരായ കേരളീയർ വ്യക്തി ശുചിത്വത്തിനെന്നപോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകണമെന്ന് എം.പി പറഞ്ഞു. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരപൂരകമാണെന്നും അതുകൊണ്ടുതന്നെ ശുചിത്വത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും സ്വയം അവബോധം ഉണ്ടാകാണമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. മാലിന്യ സംസ്‌ക്കരണ മേഖലിയിൽ അക്ഷീണം പ്രയത്‌നിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അത് നാം പാലിക്കണമെന്നും എം.പി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ ഓരോരുത്തരുടെയും മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന്  എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.  കുട്ടികളിൽ ശുചിത്വം ബോധം  വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയിൽ പരിസര ശുചിത്വ പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷ വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജി.സുധാകരൻ എന്നിവർ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു.കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി കെ രവി, ഗ്രാമപഞ്ചായത്ത്  അസോസിയേഷൻസ് ജില്ലാ സെക്രട്ടറി അഡ്വ എ പി ഉഷ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ ജില്ലാ പഞ്ചായത്ത് മെമ്പർമ്മാരായ സി ജെ സജിത്ത്, ജാസ്മിൻ കബീർ, ഷൈലജ ഭട്ട്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റർ മിഥുനം കൃഷ്ണൻ, സി.കെ.സി.എൽ ജില്ലാ മാനേജർ മിഥുൻ ഗോപി എന്നിവർ പങ്കെടുത്ത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി ജയൻ നന്ദിയും പറഞ്ഞു.
 

Tags